2012 ഫെബ്രുവരി 11, ശനിയാഴ്‌ച

മനുഷ്യപുത്രനുമായി..6

രു               
      നിശ്ശബ്ദാഭിമുഖം
                -6-
    കാപട്യങ്ങൾ പ്രഘോഷിച്ചു
കാതടപ്പിക്കു,മജ്ഞരേ,
അവൻ ചോദ്യമെറിഞ്ഞില്ലേ
നിങ്ങൾ തൻ ശീർഷ നാഡിയിൽ?
കരയും കടലും ചുറ്റി
സഞ്ചരിക്കുന്നതെന്തിനു്?
മതത്തിൽ ചേർത്തു നിങ്ങൾതൻ
നരകത്തീ പടർത്തുവാൻ?”(1)
    സ്വർഗ്ഗരാജ്യം മനസ്സിന്നുൾ(2)
വാനിൽ നിക്ഷിപ്ത,മല്ലയോ?
സർവ്വ വേദവു,മോതുന്ന-
തിതാ,ണില്ലൊരു സംശയം!
ഓം സ്വരം സമ,മാത്മാവു-
മുണ്മ,സത്യസ സത്യവും! 
ഇതല്ലയോ, തപം കൊണ്ടു
കണ്ടു പൂർവ്വ മനീഷികൾ!
ദൈവസത്യം പ്രപഞ്ചത്തിൽ
വ്യാപിതം ജീവസത്യമായ് !
ജീവസത്യം ശരീരത്തിൽ
വ്യാപിതം സത്യ സത്തയായ്
-----------------------
(1)സെന്റ്.മാത്യു:22/15  (2)കഠോപനിഷത്ത്:1/14,    
തോമസിന്റെ സുവിശേഷം(ഗ്നോസ്റ്റിക് ബൈബിൾ)3&113
                               ------------------------തുടരും


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ