2012 നവംബർ 8, വ്യാഴാഴ്‌ച

ആഘോഷം

എത്രയോ ന്‍ല്ലവറ് നിങ്ങള്‍‌ ജനസേവാ-
മുദ്ര പതിച്ചവര്‍‌ നേതാക്കളേ!
ഓറ്ക്കാപ്പുറത്തും തരുന്നതു ണ്ടെന്തിനെ,
`ന്നാറ്ക്കു, മറിയാത്ത ബന്തു സൂത്രം!

ആരോടു ചോദിക്കാ, നാരോടു ചൊല്ലുവാ,
നാഘോഷ, മാണിന്നു സറ്വ്വ സാറും!
ഒന്നുമേ ചെയ്യാതെ, പൂസ്സായ്ക്കിടന്നിടാ-
മിന്നത്തേ ശമ്പളം ഫ്രീയാണല്ലോ!

ആരുടെ മണ്ടയില്‍‌ മദ്ദളം കൊട്ടൂന്ന-
താരുടെ ചോറിലേ, വീഴുന്നു പാറ്റകള്‍?,
ആരു തുലഞ്ഞാലു.മെന്തു നശിക്കിലു-
മാഘോഷ, മാമോ, നമുക്കിതു നിത്യവും!
      -----*-----


2012 ഒക്‌ടോബർ 21, ഞായറാഴ്‌ച

ഏകാന്തത

വരിക, പ്രിയേ, ഇക്കാനന സീമയി-
ലിരിക്കാം, തെളിനീറ്‌ ധ്യാനിച്ചൊഴുകും
പുഴയുടെ, മൌനം കേള്‍ക്കാം, ദുരകള്‍,
ഹരിച്ചു കുളിക്കാം വരൂ മനസ്വിനീ!

ഇടനെഞ്ചു പൊട്ടും ചിതയുടെ സ്വരമോ-
ഇവിടെക്കേട്ടതു നാമിത്ര കാലം!
കൈ കൊട്ടി കാകനു നേദിച്ച
ബലിച്ചോറോ, നാമുണ്ട, തിത്ര നാളും!

വില്‍ക്കുവാന്‍‌ വാങ്ങുവാ,
നൊക്കുകില്‍‌  ചൂണ്ടുവാന്‍, ചന്ത-
കാക്കയെപ്പോലെ പറന്നു കരഞ്ഞു നമ്മള്‍!
മതിയാക്കുകീ ബഹളം വി,ട്ടിനി നാം
മടങ്ങുക, പുല്‍കുക, യേകാന്തതയുടെ തീരം!
             

                                                                      ----*----

2012 ഒക്‌ടോബർ 10, ബുധനാഴ്‌ച

സൌഹൃദം

      
മറ്ത്യനു സൌഹൃദ, മൊരു സല്‍ക്കഥയിലെ

മന്ത്ര വിളക്കുകള്‍ പോലെ!

അഭയം തരു,മ മൃതം വറ്ഷി,-

ച്ചാശ്രയ,മരുളും നീ!

ഉച്ച വെയിലിനെ പുലറ്കാല ശീതള-

പ്പച്ചയാക്കു,മത്ഭുതവു, മാണു നീ



ഒരു കഥ; അറിയില്ലെങ്ങനെ വന്നീ കാട്ടില്‍‌

ഇരവാ,ണറിയി,ല്ലൊരു വഴി; യേകന്‍‌

വിറ പൂണ്ടങ്ങനെ നില്‍ക്കു,ന്നേരം

വിളക്കും കൊണ്ടാരു, വരു,ന്നവന്‍‌!



മരുഭൂവിന്‍‌ നടുവി,ലൊരാള്‍ വീണൂ

എങ്ങനെ, യെവിടേ,യെങ്ങോ,ട്ടറിയാ-

തുള്ളിലു,ള്ളതേതോ ബോധം

അന്നേരം നീളു, ന്നാരുടെ ഹസ്ത-

മതേ മാനവ സൌഹൃദം!.

----*----

2012 സെപ്റ്റംബർ 30, ഞായറാഴ്‌ച

പ്രണയകാലം



പ്രവാസിയുടെ ആത്മഗതം


തെളിനീ, രരുവിയി, ലോണ നിലാവിന്‍‌
കുളിരും ചേറ്,ന്നൊരു കുളിയുടെ സുഖമേ,
ഇനി,നാ, മെവിടെക്കാണും; ക്യൂവില്‍‌- 
കുപ്പിയു,മായ്, നില്‍പ്പാ, ണിവനിപ്പോള്‍‌!

എല്ലാം വെടി; ഞ്ഞേതോ പ്രാചീന ഭാഗ്യവാന്‍‌
ചൊല്ലിയ സ്വറ്ഗ്ഗീയ ഭാവി തേടി, 
വന്നു വീണതീ, യഗ്നിപ്പടറ്പ്പിലെ 
വാഴ്വിന്‍‌ കുഴിയിലാ, ണാരോടു ചൊല്ലുവാന്‍‌!

അഞ്ചു നേരവും കിനാവു കാണുന്ന-
തിറ്റു കുളിറ്‌ജ്ജല സാന്ത്വന സ്പറ്ശനം
അക്കുളിറ്‌ മുദ്രയി,ലേഴേഴു മോക്ഷവും
ഭദ്രമാണെന്‍ പാവം സ്മരണയില്‍‌!
            ----*----

2012 ജൂലൈ 24, ചൊവ്വാഴ്ച

ദിനചതുരങ്ങൾ

ചീട്ട്

ലക്ഷമാറു കൊടുക്കേണ-
മംഗത്വക്കാർഡു കിട്ടുവാൻ!
ഞങ്ങൾ ചുമട്ടുകാരിന്നു്
ചരക്കിൻ മുതലാളികൾ!
പണിയാതെ പണം വാരാൻ
വേറുണ്ടോ,വഴി വല്ലതും?
നോക്കി നിന്നാൽ പണംകിട്ടു-
മേതു നാടുണ്ടു് ഭൂമിയിൽ?
      ----*----

ഓട്ടം
നിരന്തം കാല വാനത്തിൽ
തരി പോലൊരു ജീവിതം,
പോരടിച്ചു തുലയ്ക്കാതെ
മരണം വരെ,യോടുക!
ചിരശാന്തി സ്വരൂപത്തിൽ
നിരാമയ,മിരിക്കുക!
സർവ്വതും സ്വന്തമാണപ്പോൾ
താൻതന്നെ,യഖിലേശ്വരൻ!
     ----*----
രക്ഷ

രക്ഷിപ്പീലാരു,മാരേയും
ശിക്ഷയേകാനുമില്ലൊരാൾ!
ഓരോരുത്തർക്കു,മുണ്ടോരോ
മതവും സ്വന്ത ദൈവവും !
ദൈവങ്ങൾ കൂടിയാടുമ്പോൾ
ഭവിക്കും നന്മതിന്മകൾ!
അവയിൽ സ്ഥിതി ചെയ്യുന്നു
ജീവനും സർവ്വ സത്യവും!
      ----*----
സ്നേഹം
സ്നേഹം സംതൃപ്തിയാ,ണപ്പോ-
ളവനും നീയു,മുണ്ടതിൽ!
ഞാനാകുന്നതു നീതന്നെ
നീയാം ഞാൻ തന്നെ സർവ്വതും!
അന്നാളിൽ നമ്മളൊന്നാകു-
മന്നു പൂർണ്ണത കൈവരും!
എല്ലാ വേദനയും മാറി-
യെത്തും നിത്യാനുഭൂതിയിൽ!
     ----*----

സംതൃപ്തി

 


സ്നേഹം സംതൃപ്തിയാകുന്നു
തൃപ്തിയാകുന്നു പൂർണ്ണത!
പരിപൂർണ്ണത തൻ വീട്ടി-
ലില്ല വേദന; ദുഃഖവും!
ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും
അവിടെപ്പൂർണ്ണ ശാന്തിയിൽ!
ഭുജിയ്ക്കും പരമാനന്ദ-
മളവില്ലാതെ സുസ്ഥിരം!
     ----*----

വിവരദ്രോഹി
സ്വന്തം ശരീരമാണേറ്റ-
മുത്തമൻ വൈദ്യനെപ്പൊഴും
അത്യാവശ്യം സഹായിച്ചാൽ
മതിയേതു വിപത്തിലും
വിവരദ്രോഹി തൊട്ടെന്നാൽ
കുളം കുത്തും പലപ്പൊഴും!
പൂർണ്ണ ശ്രദ്ധ പുലർത്തേണ-
മാദി തൊട്ടേ സഹായികൾ!
     ----*----



2012 ജൂലൈ 16, തിങ്കളാഴ്‌ച

ദിനചതുരങ്ങൾ

  
കാറ്റ്
ണങ്ങാൻ വച്ച കുടയോ,
കാറ്റു വന്നു വിളിക്കയിൽ
കുതിച്ചു ചാടിയോടുന്നു
കുതിരക്കുട്ടിയെന്നപോൽ!
ഇതിനേ,ജീവനില്ലെങ്കിൽ
ഓടുന്നെങ്ങെനെ,യിങ്ങനെ?
അഭിന്നം, പ്രാണനും കാറ്റും;
കാറ്റിന്റെ കഥ ജീവിതം!
    ----*----

  ഒത്തുപോകൽ
സത്യവിശ്വാസമെന്നോരോ-
കൂട്ടരും ചൊൽവതൊക്കെയും,
ശൈശവം തൊട്ടു ബോധത്തിൽ
കൂടു കൂട്ടുന്ന പക്ഷികൾ!
സാദ്ധ്യമല്ലവ തൻശബ്ദ-
മൊട്ടും കേൾക്കാതിരിക്കുവാൻ!
ഒത്തു പോകട്ടവയ്ക്കൊപ്പ‌‌ -
മാടുവാനിഷ്ടമുള്ളവർ!
      ----*----

നേരു്
ഇടത്തേയ്ക്കോ വലത്തേയ്ക്കോ
ചെരിയാതുര ചെയ്യുവാൻ
വിഷമംതന്നെ,യെന്നാലും
അതാശിക്കുന്നു മാനസം!
മായം ചേർത്തതു കേൾക്കുമ്പോൾ
അതറി,യുന്നൊരിന്ദ്രിയം!
സത്യം ചൊല്ലുകി,ലെപ്പോഴും
സൃഷ്ടിക്കും സ്ഥിരനന്മകൾ
     ----*----
 സംഹിത
വിശ്വാസികളെ രക്ഷിക്കാ-
നുണ്ടായ കുല,മിക്കുലം!
കുലനേതാക്കളാരാദ്ധ്യർ-
തെറ്റില്ലാവര,മുള്ളവർ!
എതിർത്താൽ ലിക്ക്വിഡേഷൻ താ-
നിപ്പോഴും തത്വ സംഹിത!
ജനാധിപത്യ മേലങ്കി
ആർക്കായുള്ളൊരു വേഷമോ?
     ----*----

 ദൈവകണം
ഇരുപത്തേഴു കീമീറ്റർ
വട്ടമുള്ളൊരു നാളിയിൽ
ദൈവത്തിൻ പൊടി,യല്ലെങ്കിൽ
തൻ നിഴൽ കണ്ടുമുട്ടിയോ?
അതിരില്ലാപ്രപഞ്ചത്തി-
ലയുതം കോടി വത്സരം
അന്വേഷിച്ചിട്ടു കിട്ടുന്നോ-
രവ്യക്തം ബിന്ദുവേ നമഃ!  
           ----*----

2012 ജൂൺ 27, ബുധനാഴ്‌ച


കാറ്റ്
ണങ്ങാൻ വച്ച കുടയോ,
കാറ്റു വന്നു വിളിക്കയിൽ
കുതിച്ചു ചാടിയോടുന്നു
കുതിരക്കുട്ടിയെന്നപോൽ!
ഇതിനേ,ജീവനില്ലെങ്കിൽ
ഓടുന്നെങ്ങെനെ,യിങ്ങനെ?
അഭിന്നം, പ്രാണനും കാറ്റും;
കാറ്റിന്റെ കഥ ജീവിതം!
ഒത്തുപോകൽ
സത്യവിശ്വാസമെന്നോരോ-
കൂട്ടരും ചൊൽവതൊക്കെയും,
ശൈശവം തൊട്ടു ബോധത്തിൽ
കൂടു കൂട്ടുന്ന പക്ഷികൾ!
സാദ്ധ്യമല്ലവ തൻശബ്ദ-
മൊട്ടും കേൾക്കാതിരിക്കുവാൻ!
ഒത്തു പോകട്ടവക്കൊപ്പ‌‌ -
മാടുവാനിഷ്ടമുള്ളവർ!
      ----*----


2012 ജൂൺ 13, ബുധനാഴ്‌ച

ദിനചതുരങ്ങൾ

ഇടംവലം
പേരു നന്നു്, മുഖം കൊള്ളാ-
മുള്ളിലാടോ, കുറുക്കനോ?
കുലം കാക്കും സഖാക്കൾ തൻ
കൃതി കണ്ടങ്ങു നിൽക്കയോ?

കരിക്കു പോൽ മുഖം കുത്തി
തുളച്ചാർക്കു കൊടുക്കുവാൻ?
വെട്ടി വെട്ടി നുറുക്കുന്ന-
താർക്കു സദ്യയൊരുക്കുവാൻ?

എവിടെപ്പിഴ? കാണാത്ത
കൊട്ടാരം കണ്ടു പോയതോ?
അവിടെപ്പൂത്ത രത്നങ്ങൾ
നിറങ്ങൾകെട്ടു ചീഞ്ഞതോ?

ചോരക്കണ്ണു തുറിക്കുന്നു
വീണുപോയൊരു  യൌവ്വനം!
ഇടത്തേയ്ക്കോ വലത്തേയ്ക്കോ
വളരുന്നതു വിപ്ലവം?
     ----*----



2012 ജൂൺ 10, ഞായറാഴ്‌ച

ദിനചതുരങ്ങൾ

മൃത്യുവേ തരണം ചെയ്യാ-
നെത്ര സേതു കടക്കണം?
ഒന്നുമാത്രം  സ്വയം വാക്കി-
നുള്ളിലേക്കു കടക്കുക!
അവിടെത്തിരി കത്തിച്ചുൾ
ചിത്രങ്ങൾ ചെന്നു കാണുക!
ഉദയം വരെയന്യൂനം
മൌനം തിന്നു വസിക്കുക!
           ----*----

2012 ഏപ്രിൽ 28, ശനിയാഴ്‌ച

ആദിയിലന്ത്യം

ഇരുൾ തുളുമ്പി നിന്നീടും
മഹാ വിസ്തൃത സാഗരം!
ശബ്ദമില്ല ചലനമി-
ല്ലൊരു തുള്ളി വെളിച്ചവും!
ഇതിൻ ശൂന്യവിതാന,ത്താ-
ലിലപോലൊരു മേരുവിൽ,
തപസ്സു ചെ,യ്തണുപ്രായൻ
പ്രപഞ്ചത്തിൻ പിതാമഹൻ!  
     യുഗങ്ങൾ നീണ്ട യജ്ഞം സ-
ഫലമായ്ത്തീർന്ന മാത്രയിൽ
ആശ പോൽ, സ്വന്തമാത്മാവു
നൂറായ് പൊട്ടി വിരിഞ്ഞു പോൽ!
അവയോ,പിന്നെയും പൊട്ടി
പലേനിലയമിട്ടുപോൽ!
മഹാ സ്ഫോടന ശബ്ദങ്ങൾ
വിശ്വമാകെ മുഴങ്ങിപോൽ!
അതാണിന്നും മുഴങ്ങും ത്രി-
സ്വരാക്ഷര മഹാസ്വരം!
      ഓംകാര മന്ത്ര പുഷ്പത്തിൻ
മധുവായ്,വചനാമൃതം, 
ആത്മാവാകെ, നിറഞ്ഞപ്പോൾ
ജീവൻ ഭൂവി,ലുദിച്ചു പോൽ!
ജീവനോരോന്നുമാത്മാവി-
അസ്ഥിത്വം പങ്കു വയ്ക്കയിൽ
ഉണ്ടായ ഭിന്ന ജന്മങ്ങ-
ളെല്ലാം ഞാനെ,ന്നറിഞ്ഞു ഞാൻ!
    സയൻസും ബൈബിളും വേദ-
മന്ത്ര തന്ത്ര ശതങ്ങളും,
ഉൽപ്പത്തിക്കു വലംവച്ചു
നാലു ചുറ്റും കറുങ്ങവേ,
ഇതേ ബിന്ദുവിലീക്ഷിക്കാം 
പ്രപഞ്ചത്തിൻ പിതാവിനെ!
സമസ്ത ശക്തിസമ്പത്തിൻ
നികേതം ഗൂഢ  സത്തയേ!
    സത്തിൻ രൂപ വിശേഷങ്ങൾ
കാണാൻ തപ്പി നടന്നവർ   
അതിതാണെന്നു കൽപ്പിച്ചു
കൊത്തിയുണ്ടാക്കി മൂർത്തികൾ!
അവയ്ക്കാദരവർപ്പിക്കാ-
നടുത്തായ്ച്ചെന്നു നിൽക്കവേ
അറിഞ്ഞൂ മുഖമില്ലാത്ത
 വെറും ബിംബങ്ങ,ളാണവ!
അൽപ്പ വിജ്ഞാനി ഞാൻ തന്നെ
ഇവ നിർമ്മിച്ച  ശിൽപ്പിയും!
അറിഞ്ഞേൻ തനി സമ്പൂർണ്ണം
വെറും ശൂന്യതയെന്നതും!
വിധിക്കുന്നതു ഞാനേ,ഞാൻ   
മാത്രമെൻ വിധിയാളനും! 
നന്മ തിന്മക ളേതെന്ന-
താരു ചൊല്ലുന്നു നിശ്ചിതം?
മറ്റൊരാൾക്കധികാരങ്ങൾ
 തന്നാ,രെന്നെ വിധിക്കുവാൻ?
ഇല്ലെനിയ്ക്കധിപൻ വേറെ
ഞാനാണെന്നുട മസ്ഥനും!
ആരെങ്ങാരെ വിളിച്ചാലു-
മൊരേയുത്തരമാണു ഞാൻ
അഹം ബ്രഹ്മാസ്മിവേദങ്ങൾ
കണ്ടതെങ്ങു,മൊരുത്തരം!

ഞാനെ’,പിന്നെ,യവനിലേ-
ക്കൊന്നി,ച്ചദ്വൈത ചിന്തയിൽ!
     ഞാനാണു ദൈവ,മെന്നൊന്നേ
സെമറ്റിസ,മറിഞ്ഞതും!
അവർഞാനെപ്രതിഷ്ഠിച്ചൊ-
രധികാരക്കസേരയിൽ!
ജനിച്ചിവിടെ മേലാളും
മന്തിയും ഭരണീയരും!
ഇവരോ, ദുരിതം പെയ്തു
കുടിപ്പിക്കുന്നു  കയ്പുനീർ
     നമുക്കു വഴി യൊന്നത്രേ
തെളിക്കാം ഋഷി വാടികൾ
ശ്രവിക്കാം സാമവേദത്തിൻ
സർവ്വതും സമമന്ത്രണം! 

ഞാനാണു ദൈവ,മെന്നോതും
പ്രമാണം സർവ്വ മൌലികം!
അവനും ഞാനുമൊന്നെന്ന-
തറിയും സാമ ദർശനം,
സമസ്തൈശ്വര്യ സമ്പന്ന-
മേതിനും പരമാശ്രയം!
ഇവിടാണുള്ള,താത്മാവും
ബ്രഹ്മവും ദൈവ പുത്രനും.
ഇവിടെത്തന്നെ,യല്ലാഹു-
വേക,നന്ത്യ പ്രവാചകൻ!
കാണാതെ കണ്ടിവർക്കായ് നാം
ചെയ്തിടും ബലിപൂജകൾ
ഭുജിക്കാതെ ഭുജിക്കുന്ന-
താത്മാവിൻ തൃപ്തി മണ്ഡലം!
   
     പ്രാണൻ പിരിഞ്ഞു പോകുമ്പോൾ
പൂർത്തിയാകുന്നു സർവ്വതും !
അതുപിന്നെ തപം ചെയ്വൂ
പരമാദിയി,ലെന്നപോൽ,
ഇവിടെക്കണ്ടു മുട്ടുന്ന-
തൊന്നായന്ത്യവു,മാദിയും!
     ----*----