വരിക, പ്രിയേ, ഇക്കാനന സീമയി-
ലിരിക്കാം, തെളിനീറ് ധ്യാനിച്ചൊഴുകും
പുഴയുടെ, മൌനം കേള്‍ക്കാം, ദുരകള്‍,
ഹരിച്ചു കുളിക്കാം വരൂ മനസ്വിനീ!
ഇടനെഞ്ചു പൊട്ടും ചിതയുടെ സ്വരമോ-
ഇവിടെക്കേട്ടതു നാമിത്ര കാലം!
കൈ കൊട്ടി കാകനു നേദിച്ച
ബലിച്ചോറോ, നാമുണ്ട, തിത്ര നാളും!
വില്‍ക്കുവാന്‍ വാങ്ങുവാ,
നൊക്കുകില്‍ ചൂണ്ടുവാന്‍, ചന്ത-
കാക്കയെപ്പോലെ പറന്നു കരഞ്ഞു നമ്മള്‍!
മതിയാക്കുകീ ബഹളം വി,ട്ടിനി നാം
മടങ്ങുക, പുല്‍കുക, യേകാന്തതയുടെ തീരം!
----*----

