2011 നവംബർ 20, ഞായറാഴ്‌ച

വാക്കുമ് വാദവുമ്

ഭൂതദാനമ്
ഏതു വാക്കുമ് പഴമ് വാക്കായ്
പൊഴിയുന്ന പഴുത്തില!
ഏതു ചിന്തയു,മേതോ,മുന്
സാധകന് തന്ന ദറ്ശനമ്
എന്തോ കണ്ടെന്നു കാണുമ്പോള്
കാണ്മതുമ് ഭൂത നൂപുരമ്!
പണ്ടേയു,ണ്ടക്ഷരമ് സറ്വ്വമ്
സ്വന്തമില്ലൊരു വറ്ണ്ണവുമ്!

വാദഗതി
ഒരു പക്ഷി പറക്കുമ്പോള്
നില്ക്കയാണതു നിശ്ചലമ്!
ഒരു,മാമല നില്ക്കുമ്പോ‌‌-
ളതിവേഗമ് പറക്കയുമ്!
ലക്ഷമ് നിശ്ചല നാട്യങ്ങ‌-
ളാവറ്ത്തിക്കുന്നു യാത്രയില് !
ബ്രഹ്മാണ്ഡങ്ങള് കറുങ്ങുമ്പോ-
ളെന്തു നില്ക്കുന്നു നിശ്ചലമ്!
‌-----*-----

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ